ഡാമുകള്‍ നിറയുന്നു; ജാഗ്രതാ നിര്‍ദേശം നല്‍കി
ഇടുക്കി: കാലവര്‍ഷം ശക്തമായതോടെ കേരളത്തിന്റെ ഡാമുകളിലെയും ജലനിരപ്പ് ഉയര്‍ന്നു. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാം തുറന്നുവിട്ടു. കനത്ത മഴ മൂലം പത്തനം തിട്ട ജില്ലയിലെ കൊച്ചു ഡാമിലും തെന്മല ഡാമിലും ക്രമാതീതമായി വെള്ളം ഉയര്‍ന്നിട്ടുണ്ട്. തെന്മല ഡാം നാല് മണിയോടെ തുറന്നുവിടുമെന്നും ഡാമിന് സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പമ്പാ നദിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കക്കി അണക്കെട്ട് നിറയാറായിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ തുറന്നേക്കുമെന്ന് പത്തനം തിട്ട ജ-ില്ലാ കളക്ടര്‍ അറിയിച്ചു.
കൊച്ചുപമ്പാ ഡാമും ഏത് സമയവും തുറന്നു വിട്ടേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം നിറയുന്നത്. പമ്പ ഡാം തുറന്നുവിട്ടാല്‍ ഇപ്പോള്‍ കരകവിഞ്ഞൊഴുകുന്ന പമ്പയിലെ ജലനിരപ്പ് ഇനിയും ഉയരും. പമ്പയിലെ മൂഴിയാര്‍ അണക്കെട്ട് നേരത്തെ തുറന്നുകഴിഞ്ഞു. മണിമല, അച്ചന്‍കോവില്‍, കല്ലട എന്നീ നദികളും നിറഞ്ഞൊഴുകുകയാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് വ്യാഴാഴ്ച 1.72 അടി കൂടി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ സംഭരണശേഷിയുടെ 85.77 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications