കേരളത്തില്‍ വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി ഏകോപന സമിതി നടത്തുന്ന വാഹനപണിമുടക്ക് തുടങ്ങി. സപ്തംബര്‍ എട്ട് വ്യാഴാഴ്ച അഞ്ച് വരെയാണ് പണിമുടക്ക്.
മണര്‍കാട്, കാഞ്ഞിരപ്പള്ളി പള്ളികളിലെ തിരുനാള്‍ ആഘോഷം പ്രമാണിച്ച് കോട്ടയം ജില്ലയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അതേ സമയം കോട്ടയം ജില്ലയിലും പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. എന്നാല്‍ മണര്‍ക്കാട് പള്ളിയിലേക്ക് പോകുന്ന വാഹനങ്ങളെ തടയില്ലെന്ന് ബിഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വകാര്യ ബസ്, ലോറി, ടാക്സി, ടൂറിസ്റ് കാര്‍, ഓട്ടോറിക്ഷ, ടംപോ, ട്രക്കര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
നികുതി കുറയ്ക്കുക, ചെറുകിട വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സബ്സിഡിയോടും കൂടി പെട്രോളും ഡീസലും നല്‍കുക, ടാക്സി, ഓട്ടോ കൂലി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.












Click it and Unblock the Notifications