മോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു
തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധയില്‍ പ്രതിഷേധിച്ച് നടത്തുന്ന മോട്ടോര്‍ വാഹനപണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു.
ബസ്, ടാക്സി, ലോറി തുടങ്ങിയവ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മിക്ക സ്ഥലങ്ങളിലെയും സ്കൂളുകളിലും കോളജുകളിലും ക്ലാസുകള്‍ നടക്കുന്നില്ല. മിക്കവാറും സ്കൂളുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
സ്വകാര്യവാഹനഗതാഗത്തിന് തടസമില്ലാത്തതിനാല്‍ ഓഫീസുകളും ബാങ്കുകളും കച്ചവടസ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആളുകള്‍ കൂടുതലായും സ്വകാര്യബസുകളെ ആശ്രയിക്കുന്ന വടക്കന്‍ ജില്ലകളില്‍ പണിമുടക്ക് പൂര്‍ണമാണ്. മണര്‍കാട് പള്ളിയിലെ പെരുന്നാള്‍ പ്രമാണിച്ച് കോട്ടയത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കുക, ഇവയ്ക്കുളള പ്രാദേശിക നികുതി കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇടതുപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ വാഹനപണിമുടക്ക് നടത്തുന്നത്.












Click it and Unblock the Notifications