മലയാളി യുവതിയെ ദുബായില്‍ കാണാതായി
കൊച്ചി: ഈയിടെ വിവാഹിതയായ കൊച്ചി സ്വദേശിയായ യുവതിയെ ദുബായില്‍ കാണാതായെന്ന് പരാതി. ദുബായില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനോടൊപ്പം താമസിക്കാനായി പോയ മകള്‍ സ്മിതയെ കാണാനില്ലെന്ന് ഇടപ്പള്ളി സ്വദേശികളായ ജോര്‍ജും ഭാര്യ ഫാന്‍സിയും നല്‍കിയ പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഇവര്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇരുപത്തിനാലുകാരിയായ സ്മിത സപ്തംബര്‍ ഒന്നിനാണ് ദുബായിലെത്തിയത്. സപ്തംബര്‍ മൂന്ന് മുതല്‍ സ്മിതയെ കാണാനില്ലെന്നാണ് പരാതി. പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവും അയാളുടെ കുടുംബവും സ്മിതയെ കാണാതായ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നതായും സ്മിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദുബായിലെ ദല്‍സ്കോ മറൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സാബു എന്ന വി.എ.ആന്റണിയും സ്മിതയുമായുള്ള വിവാഹം മെയ് 16നാണ് നടന്നത്. ഭര്‍ത്താവിനോടൊപ്പം കഴിയാനായി സ്മിത വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് തിരിക്കുകയായിരുന്നു.
സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന ചില കത്തുകള്‍ സാബുവിന്റെ ബന്ധുക്കള്‍ സ്മിതയുടെ മാതാപിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും ദുബായിലുള്ള കാമുകനായി ചേരാന്‍ വേണ്ടി മാത്രമാണ് താന്‍ വിവാഹം ചെയ്തതെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ഇവ വ്യാജകത്തുകളാണെന്നും സ്മിതയുടെ കൈയെഴുത്തല്ല കത്തിലുള്ളതെന്നും മാതാപിതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications