നുഴഞ്ഞുകയറ്റത്തിനിടെ കശ്മീരില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു: കശ്മീരിലെ പൂഞ്ചില്‍ നുഴഞ്ഞുകയറ്റശ്രമത്തിനിടയില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. നുഴഞ്ഞുകയറ്റശ്രമം സൈനികര്‍ പരാജയപ്പെടുത്തി.
നുഴഞ്ഞുകയറ്റത്തെപ്പറ്റി വിവരം ലഭിച്ച സൈനികര്‍ സപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി തന്നെ പൂഞ്ചിലെ മേദര്‍ ഏരിയായില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിക്കു ശേഷം ഒരു മണിയോടു കൂടി ഒരു സംഘം ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുകയായിരുന്നു. ഇവരെ നേരിട്ട സൈനികരുമായുണ്ടായ വെടിവയ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എ കെ റൈഫിളുകളും ഗ്രനേഡുകളും റേഡിയോസെററ്, ബൈനോക്കുലര്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications