മദന്‍ ലാല്‍ ഖുറാന വാജ്പേയിയെ കണ്ടു
ദില്ലി: ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട മദന്‍ലാല്‍ ഖുറാന മുതിര്‍ന്ന ബിജെപി നേതാവ് എ.ബി വാജ്പേയിയുമായി സപ്തംബര്‍ ഒന്‍പത് വെളളിയാഴ്ച കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ഇപ്പോഴുളള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നു കരുതുന്നു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചക്കു ശേഷം താന്‍ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്ന സൂചനയാണ് ഖുറാന നല്‍കിയത്. പാര്‍ട്ടി പ്രസിഡന്റ് അദ്വാനിയും താനുമായി കൂടിക്കാഴ്ചയൊരുക്കാന്‍ വാജ്പേയി മുന്‍കയ്യെടുക്കണമെന്ന ആവശ്യവും ഖുറാന ഉന്നയിച്ചതായാണ് അറിയുന്നത്.
ഖുറാനയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് കഴിഞ്ഞ ദിവസം വാജ്പേയി പറഞ്ഞിരുന്നു.
ഖുറാന മടങ്ങിപ്പോയ ശേഷം ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡുവും ജസ്വന്ത് സിംഗും വാജ്പേയിയെ കാണാനെത്തിയിട്ടുണ്ട്.












Click it and Unblock the Notifications