കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന പ്രശ്നം: വാജ്പേയിയും അദ്വാനിയുമായി സംസാരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഖുറാനയുടെ പുറത്താക്കലിനെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി പരിഹിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന ബിജെപി നേതാവ് വാജ്പേയി പാര്‍ട്ടി പ്രസിഡന്റ് അദ്വാനിയുമായി ഫോണ്‍ സംഭാഷണം നടത്തി.

നേരത്തെ പാര്‍ട്ടി നേതാക്കളായ വെങ്കയ്യനായിഡുവും ജസ്വന്ത് സിംഗും ഇരുനേതാക്കളുമായി വെവ്വേറ കൂടിക്കാഴ്ച നടത്തിയിരുന്നു .ഖുറാനയെ വാജ്പേയി പരസ്യമായി അനുകൂലിച്ചതില്‍ തനിക്കുളള അതൃപ്തി ഈ നേതാക്കളെ അദ്വാനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്വകാര്യമായി തന്നോടു പറയാമായിരുന്നെന്നും അദ്വാനി അഭിപ്രായപ്പെട്ടതായി സൂചനകളുണ്ട്.

അദ്വാനിയുമായി ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചക്കു ശേഷം വാജ്പേയിയെ സന്ദര്‍ശിക്കാനെത്തിയ നേതാക്കള്‍ വാജ്പേയിയുമായും ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തി. ഇതെത്തുടര്‍ന്ന് ഇവര്‍ വീണ്ടും അദ്വാനിയുടെ അടുത്തേക്ക് പോയി.

പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി വൃത്തങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X