കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമസ്വരാജ് നടപ്പാക്കും: കോണ്‍ഗ്രസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് പൂര്‍ണ്ണമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പുറത്തിറക്കി.

നൂറോളം നിര്‍ദ്ദേശങ്ങളാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും ഇതില്‍ പത്ത് കാര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് മുന്നണി കണ്‍വീനര്‍ തങ്കച്ചന്‍ പറഞ്ഞു. ഗ്രാമങ്ങളുടെ സമഗ്ര വികസനം അജ-ണ്ടയാക്കുന്ന പ്രകടന പത്രികയാണത്. ഇതിലെ അധികാര കൈമാറ്റം പൂര്‍ണമായി നടത്താന്‍ കോണ്‍ഗ്രസിനേ കഴിയു. അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ജ-നങ്ങളില്‍ നിന്ന് അധികാരം തട്ടിയെടുക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഭരണകാലത്ത് 4317 കോടി രൂപയാണ് കോണ്‍ഗ്രസ് പഞ്ചായത്തുകള്‍ വഴി ജ-നങ്ങളിലെത്തിച്ചത്. പഞ്ചായത്തുകളുടെ അധികാരങ്ങള്‍ യു.ഡി.എഫ് വെട്ടിക്കുറച്ചെന്ന പ്രചരണം ശരിയല്ലെന്ന് തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് പങ്കാളിത്തത്തോടെ കേരളത്തെ ദാരിദ്യ്ര വിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. കുടിവെള്ളമെത്താത്ത എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. എല്ലാവര്‍ക്കും വീടെന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കും. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം എല്ലാ പൗരനും അറിയാനുള്ള അവകാശമുണ്ടാക്കുമെന്നും വാഗ്ദാനമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X