ഡിഐസി-ഇടത് സീറ്റു ചര്‍ച്ച പൂര്‍ത്തിയായി: പി.ശങ്കരന്‍
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഡിഐസി-എല്‍ഡിഎഫ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയായതായി ഡെമോക്രാററിക് ഇന്ദിര കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി.ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ഈ കൂട്ടുകെട്ടിന് കാഴ്ച വക്കാനാവുമെന്ന് തീര്‍ച്ചയാണ്.
കോഴിക്കോട് കോര്‍പറേഷനിലെ 55ല്‍ 12സീററിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 41ല്‍ എട്ടും ജില്ലാ പഞ്ചായത്തില്‍ 28 വാര്‍ഡില്‍ അഞ്ചിലും ബ്ലോക്ക് പഞ്ചായത്തില്‍ 27 സീററിലും ഡിഐസി മത്സരിക്കും.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ നിശ്ചിതസീറ്റുകള്‍ നേടി തങ്ങളാണ് യഥാര്‍ത്ഥകോണ്‍ഗ്രസെന്ന് ഡിഐസി തെളിയിക്കും.
ഡിഐസിയില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയില്ല. പാര്‍ട്ടി മത്സരിക്കുന്ന എല്‍ഡിഎഫിന്റെ എല്ലാ മണ്ഡലങ്ങളിലും സിപിഐ, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ് എന്നീ ഘടകകക്ഷികള്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിഐസിയുമായി അടുത്തിടെ ലയിച്ച കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications