വൃക്ക തട്ടിപ്പ്: റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ വൃക്ക വ്യാപാരത്തെ പറ്റിയുള്ള ഡിഐജി മുഹമ്മദ് യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ട. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ജസ്റീസ് എം. ശശിധരന്‍ നമ്പ്യാര്‍ ഈ വിധി പുറപ്പെടുവിച്ചത്.
യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ അപാകതകളില്ലെന്നും ജനങ്ങളുടെ അറിയാനുള്ള ആവകാശത്തെ നിഷേധിക്കാനാകില്ലെന്നും വൃക്ക വ്യാപാരവുമായി ബന്ധപ്പെട്ടവയുടെ നിജസ്ഥിതി ജനങ്ങള്‍ മനസിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന കോഴിക്കോട്ടെ ജില്ലാ കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന് റിവ്യൂ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാലിത് കോടതി അംഗീകരിച്ചില്ല. ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറാണ് മുഹമ്മദ് യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.
വയനാട്ടിലെ ആദിവാസി സമൂഹങ്ങളെ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പും വ്യാപാരവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് ഡിഐജി ആയിരുന്ന മുഹമ്മദ് യാസിനെ അന്വേഷണത്തിന് നിയോഗിച്ചത്.
വൃക്കതട്ടിപ്പിനു പിന്നില്‍ സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളും ഉള്‍പ്പെട്ടിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. മുഹമ്മദ് യാസിന്റെ റിപ്പോര്‍ട്ടിലും ഇത് ശരിവയ്ക്കുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications