യുഡിഎഫിലേക്ക് തിരിച്ചില്ല്ല : മുരളി
തിരുവനന്തപുരം: യുഡിഎഫിലേക്കോ കോണ്‍ഗ്രസിലേക്കോ തിരിച്ചു പോവുകയില്ലെന്ന് ഡിഐസി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അപമാനം സഹിക്കേണ്ടി വന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഡിഐസിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറിക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ദൗര്‍ബല്യവും ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന്റെ ശക്തിയും മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി മനസ്സിലാക്കിയിട്ടുണ്ട്. ഉമ്മന്‍ കോണ്‍ഗ്രസിന്റെ ശക്തി മെലിഞ്ഞു. ഇതെല്ലാം മനസിലാക്കിയുള്ള ക്ഷണമാണ് ആന്റണിയുടേത്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം വരുത്തി വച്ചതാണിത്. ഇനി ക്ഷണിച്ചിട്ട് കാര്യമില്ല. രാഷ്ട്രീയ നിലപാട് പുന:പരിശോധിക്കാന്‍ ഇപ്പോഴില്ല.
ഹൈക്കമാന്റ് ഏറെ അപമാനിച്ചിട്ടുണ്ട്. തെറ്റായ നേതൃത്വത്തെ അംഗീകരിക്കുന്ന കേന്ദ്ര നേതൃത്വവുമായി ഒരു തരത്തിലും സഹകരിക്കാനാവില്ല.
ഇടതു മുന്നണിയുമായി ഡി.ഐ.സി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയില്‍ തൃപ്തിയുണ്ട്. ശക്തിക്കനുസരിച്ചുള്ള സീറ്റുകള്‍ ഇടതു മുന്നണി നല്‍കിയില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അത് കാര്യമാക്കുന്നില്ല. ഇതുവരെ വ്യത്യസ്ത ചേരികളില്‍ നിന്നിരുന്നവര്‍ ഒരുമിക്കുമ്പോഴുള്ള ചെറിയ പ്രശ്നങ്ങള്‍ ഇടതുമുന്നണിയുമായുള്ള ചര്‍ച്ചകളില്‍ ഉണ്ടായിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ തി രഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ തിരിച്ചുപിടിച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുമെന്നതാണ് ഡിഐസി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.












Click it and Unblock the Notifications