കൊച്ചിയില്‍ പ്ലാസ്റിക് സാധനങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: യുഎസില്‍ നിന്നും ആന്ധ്രയിലെ ഒരു കമ്പനിയിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പ്ലാസ്റിക് സാധനങ്ങള്‍ കൊച്ചിയില്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
27 ലക്ഷം വില മതിക്കുന്ന 250 ടണ്‍ ഭാരമുള്ള ഇവക്കുള്ള നികുതി ഒന്‍പത് ലക്ഷത്തോളം വരും. വീട്ടാവശ്യത്തിനുപയോഗിക്കുന്ന ജാറുകളെന്ന വ്യാജേനയാണ് ഇവ കടത്തിക്കൊണ്ടു വന്നത്. എന്നാല്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇവ രാജ്യത്തു നിരോധിച്ചിരിക്കുന്ന പ്ലാററിക് സാധനങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതെക്കുറിച്ച് കസ്റംസ് അന്വേഷണം നടത്തിവരികയാണ്.
ഒരു മാസം മുന്‍പ് 12 കണ്ടെയ്നറുകളിലായാണ് ഇവ കൊച്ചിയില്‍ കൊണ്ടുവന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി ഇത്തരം പ്ലാറ്റിക് സാധനങ്ങളുടെ ഇറക്കുമതി ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.












Click it and Unblock the Notifications