കേരളത്തിലെ പൊലീസുകാര്‍ക്കെതിരെ തമിഴ്നാട് പൊലീസ് കേസ്
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ കുറിച്ചിയില്‍ ഒരാളെ നിയമവിരുദ്ധമായി അറസ്റ് ചെയ്തതിന് തമിഴ്നാട് പൊലീസ് കേരളത്തിലെ 15 പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തു.
പാലക്കാടു നിന്നുളള പൊലീസുകാര്‍ക്കെതിരെ പോടന്നൂര്‍ പൊലീസുകാരാണ് വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്തിരിക്കുന്നത്. കുറിച്ചിയിലെ ജോര്‍ജ് സ്റീഫന്‍ എന്നയാള്‍ നല്‍കിയ പരാതിയനുസരിച്ചാണിത്. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് തന്നെ കേരളാപൊലീസ് സപ്തംബര്‍ നാലിന് കുറിച്ചിയിലെ തന്റെ വീട്ടില്‍ ബലമായി കയറി അറസ്റു ചെയ്യുകയായിരുന്നുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു. ഇപ്പോല്‍ ജാമ്യത്തിലുളള ഇയാള്‍ കേരളാപൊലീസിനെതിരെ പോടന്നൂര്‍ സ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
അന്യസംസ്ഥാനത്തു നിന്നുള്ള ഒരാളെ അറസ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും തന്നെ കേരളാപൊലീസ് ജോര്‍ജ് സ്റീഫനെ അറസ്റ് ചെയ്യുമ്പോള്‍ പാലിച്ചിട്ടില്ലെന്നാണ് പോടന്നൂര്‍ പൊലീസിന്റെ വിശദീകരണം.












Click it and Unblock the Notifications