Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് പുതുശേരിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി

ദില്ലി: ജോസഫ് എം.പുതുശേരിയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കേരളഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി സ്റേ ചെയ്തു. ഉപാധികളോടെ പുതുശേരിക്ക് നിയമസഭാംഗമായി തുടരാമെന്ന് സുപ്രീംകോടതി വിധിച്ചു. പുതുശേരിയെ അയോഗ്യനാക്കിയ എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ പുതുശേരി നല്‍കിയ ഹര്‍ജിയിലാണ് ഈ വിധി.

പുതുശേരിക്ക് കല്ലൂപ്പാറയെ നിയമസഭയില്‍ പ്രതിനിധീകരിക്കാം . എന്നാല്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ വാങ്ങാന്‍ പാടില്ല. സഭാ നടപടി ക്രമങ്ങളില്‍ പങ്കെടുക്കമ്പോഴും പ്രസംഗിക്കാന്‍ പുതുശേരിക്ക് അനുവാദമില്ല. കല്ലൂപ്പാറയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തരുതെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതശ്ശേരി ചട്ടലംഘനം നടത്തിയെന്നു കാണിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായ ടി.എസ്. ജോണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പുതുശേരിയെ അയോഗ്യനാക്കിയത്. ഇതിനെതിരെ പുതുശേരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ജോണിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പുതുശ്ശേരി നടത്തിയെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+