കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്മാര്‍ട്ട് സിറ്റി ധാരണാപത്രം വെള്ളിയാഴ്ച ഒപ്പുവയ്ക്കും
തിരുവനന്തപുരം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രം സപ്തംബര്‍ ഒന്‍പത് വെള്ളിയാഴ്ച ഒപ്പുവയ്ക്കും. സംസ്ഥാന സര്‍ക്കാരും ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരും കൊച്ചിയിലാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറി പാലാട്ട് മോഹന്‍ദാസും ദുബായ് ടെക്നോളജ-ിയുടെ ഡയറക്ടര്‍ ജ-നറല്‍ അഹമ്മദ് ബിന്‍ ബയാത്തുമാണ് ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുക.
വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്നത് ധാരണാപത്രം മാത്രമാണ്. എന്നാല്‍ പദ്ധതി പൂര്ണ്ണരൂപത്തിലായതിന് ശേഷമേ കരാര്‍ നടപ്പാക്കുകയുള്ളു. കരാര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ഒപ്പു വയ്ക്കും.
സ്മാര്‍ട്ട് സിററി വരുന്നതോടെ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറും. സ്മാര്‍ട്ട് സിററിയിലൂടെ 30,000 പുതിയ തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാകുമെന്നാണ് കരുതുന്നത്.
Comments
Story first published: Friday, September 9, 2005, 5:30 [IST]