സിപിഐ നേതാവ് കെ.വി സുരേന്ദ്രനാഥ് അന്തരിച്ചു
തിരുവനന്തപുരം: മുന്‍ എംപിയും സിപിഐ നേതാവുമായ കെ.വി സുരേന്ദ്രനാഥ് (81) അന്തരിച്ചു. സപ്തംബര്‍ ഒന്‍പത് വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് തിരുമലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോള്‍ തിരുമലയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. വൈകീട്ട് മൃതദേഹം അച്യുതമേനോന്‍ സെന്ററിലും പിന്നീട് എം.എന്‍ സ്മാരകഹാളിലും പൊതുദര്‍ശനത്തിനു വക്കും. സംസ്കാരം തൈക്കാട് വൈദ്യുതശ്മശാനത്തില്‍ നടക്കും.
1925 മെയ് 24ന് തിരുവനന്തപുരത്ത് ജനിച്ച സുരേന്ദ്രനാഥ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയായിരുന്നു പൊതുരംഗത്ത് എത്തിയത്. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍, തൊഴിലാളി നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
1945ല്‍ സിപിഐ യില്‍ അംഗമായ സുരേന്ദ്രനാഥ് 1953 മുതല്‍ 71 വരെ എഐടിയുസിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം, ട്രേഡ് യൂണിയന്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ്, എഐടിയുസി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
1980 മുതല്‍ 91 വരെ കേരള നിയമസഭയില്‍ അംഗമായിരുന്നു. 1992ല്‍ സിപിഐയുടെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത സുരേന്ദ്രനാഥ് 95 വരെ അതില്‍ അംഗമായിരുന്നു. 1996ല്‍ ലോക്സഭാംഗമായും പ്രവര്‍ത്തിച്ചു.
ചൈന, ടിബറ്റ്, സോവിയറ്റ് യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സുരേന്ദ്രനാഥ് എലോംഗ് ദി റൂഫ് ഓഫ് ദി വേള്‍ഡ് എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്.












Click it and Unblock the Notifications