ഖുറാന പ്രശ്നം അദ്വാനിയും വാജ്പേയിയും തീരുമാനിക്കും: വെങ്കയ്യ
ചെന്നൈ: മദന്‍ലാല്‍ ഖുറാനയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ബിജെപിയിലുണ്ടായ പുതിയ പ്രതിസന്ധി രമ്യമായി പരിഹരിക്കുമെന്ന് ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനിയും മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പ്രശ്നത്തിന്മേല്‍ തീരുമാനമെടുക്കുമെന്ന് വെങ്കയ്യ വ്യക്തമാക്കി. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുറാനയെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയതിനോടുള്ള തന്റെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സപ്തംബര്‍ 16ന് ചെന്നൈയില്‍ തുടങ്ങുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications