മുംബൈയില്‍ വീണ്ടും കനത്ത മഴ
ദില്ലി: പ്രളയദുരിതത്തിന് സാക്ഷിയായ മുംബൈയില്‍ വീണ്ടും മഴ ശക്തമാകുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ അധികൃതര്‍ ജാഗ്രതയിലാണ്.
ശക്തമായ മഴ തീവണ്ടി, റോഡ് ഗതാഗതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളിയാഴ്ച രാത്രി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളായ കാലിന, ബഹിസര്‍, അന്തേരി, ഗുര്‍ഗാവ് എന്നിവിടങ്ങളില്‍ പേമാരിയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായി.
കുര്‍ലയിലും ലാല്‍ ബഹാദൂര്‍ ശാസ്ത്രി മാര്‍ഗ് മുതല്‍ മുലുന്ദ് വരെയും കനത്ത മഴയാണുണ്ടായത്. അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനനം.












Click it and Unblock the Notifications