നടി പ്രീതി ജെയിനിനെ ചോദ്യം ചെയ്തു
മുംബൈ: അധോലോക ബന്ധത്തിന്റെ പേരില്‍ നടി പ്രീതി ജെയിനിനെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ അധോലോക നേതാവ് അരുണ്‍ ഗാവ്ലിയുടെ സഹായിക്ക് 70,00 രൂപ നല്‍കിയെന്നാണ് പ്രീതിയ്ക്കെതിരായ ആരോപണം.
നേരത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ പ്രീതി പൊലീസിനെ സമീപിച്ചിരുന്നു. പ്രീതി ജെയിനിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അറസ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ജെയിന്‍ തന്നെ വന്നു കണ്ടിരുന്നെന്നും അവരോട് പൊലീസിനെ സമീപിക്കാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഗാവ്ലി പറഞ്ഞു.












Click it and Unblock the Notifications