വിജിലന്‍സ് റെയ്ഡിനെ മന്ത്രി വിമര്‍ശിച്ചു
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓഫീസുകളില്‍ ഗോഡൗണുകളിലും തുടര്‍ച്ചയായി വിജിലന്‍സ് റെയ്ഡ് നടത്തുന്നത് കോര്‍പ്പറേഷന്റെ പ്രതിഛായയെ ബാധിക്കുമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഢതന്ത്രങ്ങളാണ് ഇടയ്ക്കിടെ നടക്കുന്ന റെയ്ഡുകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സപ്തംബര്‍ 10 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേഷന് സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാറുകള്‍ കിട്ടാത്ത ചിലരാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. മന്ത്രിയെന്ന നിലയില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications