Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട് ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചു

കൊച്ചി: എറണാകുളം ബസ് സ്റാന്റില്‍ നിന്നും സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ഒരു സംഘം പേര്‍ തട്ടിക്കൊണ്ടുപോയി കത്തിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. എറണാകുളത്തു നിന്ന് പുറപ്പെട്ട ബസ് ആറംഗ അക്രമി സംഘം തോക്ക് ചൂണ്ടി തട്ടിയെടുത്തതിനു ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കിവിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

ബസ് പൂര്‍ണമായി കത്തിനശിച്ചു. കൃത്യം നിര്‍വഹിച്ചതിനു ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മദനിയെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കിയ സംഘം മദനിയെ മോചിപ്പിക്കാത്ത പക്ഷം തമിഴ്നാടിന്റെ കൂടുതല്‍ ബസ്സുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായി യാത്രക്കാര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ടരയ്ക്കാണ് ബസ് എറണാകുളത്തു നിന്നു സേലത്തേക്ക് പുറപ്പെട്ടത്. ഒന്‍പതു മണി കഴിഞ്ഞ് കളമശ്ശേരി ജംഗ്ഷനു സമീപത്തെത്തിയപ്പോള്‍ യാത്രക്കാരുടെ ഇടയില്‍ നിന്ന് മുഖംമൂടി ധരിച്ച അക്രമികള്‍ തോക്കും മാരകായുധങ്ങളുമായി ചാടിയെഴുന്നേറ്റ ശേഷം തോക്കു ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തി തങ്ങള്‍ പറയുന്ന സ്ഥലത്തേക്ക് ബസ് ഓടിക്കാന്‍ ആവശ്യപ്പെട്ടു. കളമശേരിയിലെ എച്ച് എംടി എസ്റേറ്റിലേക്ക് ബസ് തിരിച്ചുവിട്ടു. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കിവിട്ടു. തുടര്‍ന്നാണ് ബസ് പെട്രോളൊഴിച്ച് കത്തിച്ചത്.

ബസ് കത്തുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സുമെത്തി. അക്രമികള്‍ 35 വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നുവെന്നും ഒരാള്‍ മുണ്ടും ഷര്‍ട്ടും മറ്റുള്ളവര്‍ പാന്റ്സും ഷര്‍ട്ടും ധരിച്ചിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+