ബസ് കത്തിച്ച സംഭവം: എട്ട് പേര്‍ കസ്റഡിയില്‍
കൊച്ചി: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്ത് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് കസ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മധ്യമേഖലാ ഡിഐജി കെ.പത്മകുമാര്‍ അറിയിച്ചു. അമ്പതോളം പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികളെന്ന നിലയില്‍ സഹകരണ മെഡിക്കല്‍ കോളജിനും കളമശേരി കിന്‍ഫ്ര പാര്‍ക്കിനുമടുത്തുള്ള ടാക്സി, ട്രക്ക്, ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications