ഇടുക്കി ഡാമില്‍ ജലനിരപ്പ് പുതിയ ഉയരത്തില്‍
ഇടുക്കി: ഇടുക്കി റിസര്‍വോയറില്‍ ജലനിരപ്പ് സംഭരണ ശേഷിയുടെ 90 ശതമാനത്തിലെത്തി. 2394.92 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ എട്ട് അടി മാത്രം താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടേക്കും. 1981ലും 1992ലുമാണ് ഇതിനുമുമ്പ് ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമില്‍ ഇത്തവണ റെക്കോഡ് ജലനിരപ്പാണ്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 2 അടി ജലമാണ് ഡാമില്‍ ഒഴുകിയെത്തിയത്.
അതിനിടെ ശനിയാഴ്ച മുതല്‍ വിനോദസഞ്ചാരികളെ ഡാം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ സപ്തംബര്‍ 30 വരെ സന്ദര്‍ശകരെ അനുവദിക്കും.












Click it and Unblock the Notifications