പത്രിക പിന്‍വലിച്ചതിന് മലപ്പട്ടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു
കണ്ണൂര്‍: മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്‍വലിച്ചതിനെ തുടര്‍ന്ന് മലപ്പട്ടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ബ്ലോക്ക് പ്രസിഡന്റിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ജില്ലയിലെ മയ്യില്‍ പഞ്ചായത്തിലും പയ്യന്നൂര്‍ പഞ്ചായത്തിലും കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിഷേധിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ എല്‍ഡിഎഫ് വിജയം ഉറപ്പാക്കിയിരുന്ന മലപ്പട്ടം പഞ്ചായത്തിലെ ശേഷിക്കുന്ന സീറ്റുകളില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനമുണ്ടായത്.












Click it and Unblock the Notifications