ബസ് കത്തിച്ചതുമായി ബന്ധമില്ലെന്ന് പിഡിപി
കൊച്ചി: വെള്ളിയാഴ്ച രാത്രി കളമ്മശ്ശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ആറംഗ അക്രമിസംഘം തട്ടിയെടുത്ത് കത്തിച്ച സംഭവവുമായി പിഡിപിക്ക് ബന്ധമില്ലെന്ന് പിഡിപി വര്‍ക്കിങ്ങ് പ്രസിഡന്റ് അബ്ദുള്‍ അസീസ് പറഞ്ഞു.
മദനിയുടെ പേര് മോശമാക്കാനാണ് ഇത്തരം സഭവങ്ങള്‍ നടത്തുന്നതെന്നും അബ്ദുള്‍ അസീസ് കൂട്ടിച്ചേര്‍ത്തു.
ബസ് കത്തിച്ചവര്‍ മദനിയെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം മോചിപ്പിക്കുക എന്ന മുദ്രാവാക്യം മുഴക്കിയിരുന്നുവെന്നും മദനിയെ മോചിപ്പിച്ചില്ലെങ്കില്‍ തുടര്‍ന്നും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പിഡിപിയുടെ ഈ വിശദീകരണം.












Click it and Unblock the Notifications