Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലകൃഷ്ണപിള്ള വീണ്ടും യുഡിഎഫിലേക്ക്

ദില്ലി: യുഡിഎഫ് വിട്ട ആര്‍.ബാലകൃഷ്ണപിള്ള മുന്നണിയിലേക്ക് തിരിച്ചുവരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പിള്ളയുമായി തിങ്കളാഴ്ച യുഡിഎഫ് നേതാക്കള്‍ തിരുവനന്തപുരത്തു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയുമായി കൊട്ടാരക്കരയ്ക്കു പുറത്ത് ധാരണയുണ്ടാക്കിയിട്ടുണ്ട്. ചവറയില്‍ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി(ബി)യുമായും ധാരണയിലെത്തിയിട്ടുണ്ട്. യുഡിഎഫ് കൂടുതല്‍ ശക്തിപ്പെടാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും കെട്ടുറപ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കിത്തരും- ചെന്നിത്തല പറഞ്ഞു.

പിള്ളയെ ആരെയും യുഡിഎഫില്‍ നിന്ന് പറഞ്ഞയച്ചതല്ല. അദ്ദേഹം സ്വയം പോയതാണ്. അദ്ദേഹത്തിന് ഇനിയും തിരികെവരാം. എന്നാല്‍ പിള്ളയെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ ഏറെ പുരോഗമിച്ചതിനു ശേഷം ചര്‍ച്ച നടത്തിയതിനാലാണ് കൊട്ടാരക്കരക്കു പുറത്തു മാത്രം പിള്ളയുമായി ധാരണയിലെത്താനായത്. സിപിഎമ്മില്‍ നിന്നും അപമാനം നേരിടേണ്ടി വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. തിരിച്ചുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കും. മാന്യതയില്ലാത്ത സഖ്യമാണ് ഡിഇസിയും സിപിഎമ്മും തമ്മിലുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+