കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമായും നീക്കുപോക്കുണ്ടാക്കും: ശ്രീധരന്‍പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ പ്രാദേശിക വികസനം ലക്ഷ്യമിട്ട് ഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആരുമായും നീക്കുപോക്കുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും പേശീബലം കൊണ്ടാണ് സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമുണ്ടാക്കിയിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം താമസിയാതെ ബംഗാളായി മാറും.

അടിയന്തരാവസ്ഥയ്ക്ക് ഉത്തരവാദിയായ കരുണാകരനെ വെള്ളപൂശുന്ന തരത്തിലേക്ക് സിപിഎം അധ:പതിച്ചിരിക്കുന്നു. അടിയന്തരാവസ്ഥ അതിക്രമങ്ങള്‍ക്ക് കരുണാകരന്‍ കുറ്റക്കാരനല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജ-യന്റെ പ്രസ്താവന അധികാരത്തിനു വേണ്ടി ഏതറ്റം വരെ പോകാനും സിപിഎം തയ്യാറാകുമെന്നാണ് തെളിയിക്കുന്നത്. അധികാരത്തിനായി കാറല്‍ മാര്‍ക്സിനെ പോലും തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകും.

പിണറായി വിജ-യന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ.്അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ചിലയിടങ്ങളില്‍ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ഭയന്നാണ് ആരും മത്സരിക്കാത്തത്. ഈ അവസ്ഥ തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം മറ്റൊരു ബംഗാളാവുമെന്ന് പിള്ള കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X