ഖുറാനയ്ക്ക് സസ്പെന്‍ഷന്‍ കത്ത് കിട്ടി
ദില്ലി: തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്ന കത്ത് ലഭിച്ചതായി ബിജെപി നേതാവ് മദന്‍ലാല്‍ ഖുറാന അറിയിച്ചു.
സപ്തംബര്‍ എട്ടാം തീയതിയിലെ കത്ത് സപ്തംബര്‍ 10 ശനിയാഴ്ച രാത്രിയാണ് തനിക്ക് ലഭിച്ചതെന്ന് ഖുറാന പറഞ്ഞു. സപ്തംബര്‍ 11 ശനിയാഴ്ച മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയുമായി ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയി ഇടപെട്ടിട്ടും തനിക്ക് പുറത്താക്കല്‍ കത്ത് നല്‍കിയത് വളരെ നിര്‍ഭാഗ്യകരമാണ്. ബിജെപിയിലെ ഒരു വിഭാഗം തനിക്കെതിരെ ഗൂഢാലോചന നടത്തുകയും ബിജെപിയ്ക്കുള്ളില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
തന്റെ നിലപാട് വിശദീകരിക്കാന്‍ ഖുറാനക്ക് അവസരം നല്‍കണെമന്ന വാജ്പേയിയുടെ ഏതാനും ദിവസം മുമ്പുള്ള പ്രസ്താവന ചൂണ്ടിക്കാട്ടി വാജ്പേയിയുടെ അഭ്യര്‍ഥന ബിജെപി നേതാക്കള്‍ അവഗണിച്ചിരിക്കുകയാണെന്ന് ഖുറാന പറഞ്ഞു. വാജ്പേയിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications