മുംബൈയില്‍ പേമാരി തുടരുന്നു; രണ്ട് മരണം
മുംബൈ: മുംബൈയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു.
കനത്ത മഴയ്ക്കിടെ വൈദ്യുതാഘാതമേറ്റാണ് ഒരാള്‍ മരിച്ചത്. വിക്രോലിയില്‍ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ മറ്റൊരാള്‍ മരിച്ചു. മണ്ണിടിച്ചില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
മുംബൈയിലും സമീപത്തെ ജില്ലകളായ താനെയും റായ്ഗഡിലും ശക്തമായ മുഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇപ്പോഴത്തെ കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ തീവണ്ടി ഗതാഗതം തുടരുന്നുണ്ട്. പേമാരിയെ തുടര്‍ന്ന് അധികൃതര്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications