ഹിന്ദി നടി പ്രീതി ജയിന്‍ അറസ്റില്‍
മുംബൈ: സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ കൊല്ലാന്‍ അധോലോക നേതാവ് അരുണ്‍ ഗാവ്ലിക്ക് പണം നല്‍കിയെന്ന കേസില്‍ ബോളിവുഡ് നടി പ്രീതി ജയിനിനെ മുംബൈ പൊലീസ് അറസ്റ് ചെയ്തു.
പ്രീതി ജയിനുമായി ചേര്‍ന്ന് ഭണ്ഡാര്‍ക്കറെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് ഗാവ്ലിയുടെ സഹായി നരേഷ് പ്രദേശിയും അറസ്റിലായിട്ടുണ്ട്. ഗാവ്ലിയുടെ രാഷ്ട്രീയ സംഘടനയായ അഖില്‍ ഭാരതീയ സേനയുടെ ശാഖാ പ്രമുഖാണ് പര്‍ദേശി.
രണ്ട് മാസം മുമ്പ് പ്രീതി ജെയിന്‍ പര്‍ദേശിയെ സമീപിച്ച് ഭണ്ഡാര്‍ക്കറെ കൊല്ലാനായി 70,000 രൂപ നല്‍കിയെന്ന് അറിയിച്ചുകൊണ്ട് അഖില്‍ ഭാരതീയ സേനയുടെ ജനറല്‍ സെക്രട്ടറി അഡ്വ. ഭാഗ്വെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.
കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എംഎല്‍എ ആയ ഗാവ്ലിയെ അറസ്റ് ചെയ്യുമോയെന്ന് വ്യക്തമല്ല. ഭണ്ഡാര്‍ക്കറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ സമീപിക്കണമെന്ന് തന്നെ സമീപിച്ച പ്രീതി ജയിനിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗാവ്ലി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രീതി ജയിനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് അജ്ഞാത കോളുകള്‍ വന്നിരുന്നുവെന്ന് ഭണ്ഡാര്‍ക്കര്‍ അറിയിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.












Click it and Unblock the Notifications