പ്രീതി ജയിനിനെ സപ്തം.16 വരെ റിമാന്റ് ചെയ്തു
മുംബൈ: ചലച്ചിത്ര സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറെ വധിക്കാന്‍ അധോലോക നേതാവ് അരുണ്‍ ഗാവ്ലിയുടെ സഹായിക്ക് പണം നല്‍കിയെന്ന കേസില്‍ അറസ്റിലായ ബോളിവുഡ് നടി പ്രീതി ജയിനിനെ മാസഗോണിലെ മജിസ്ട്രേറ്റ് കോടതി സപ്തംബര്‍ 16 വരെ പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ശനിയാഴ്ച അറസ്റിലായ പ്രീതിയെ ഞായറാഴ്ചയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.
അതേ സമയം നേരത്തെ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ ലൈംഗിക പീഡന കേസ് കൊടുത്തിരുന്ന പ്രീതി ജെയിന്‍ അക്കാര്യം മഹാരാഷ്ട്ര നിയമസഭയില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെടാനാണ് എംഎല്‍എ കൂടിയായ അരുണ്‍ ഗാവ്ലിയെ കാണാന്‍ പോയതെന്ന് പ്രീതിയുടെ അഭിഭാഷകര്‍ പറഞ്ഞു.












Click it and Unblock the Notifications