കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദയാത്രയ്ക്കു പോയ ആറ് മലയാളി വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: വിനോദയാത്രയ്ക്കു പോയ ആറ് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ ആറ് വിദ്യാര്‍ഥികളും ഒരു പൂര്‍വിദ്യാര്‍ഥിയും അടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു.

ചെന്നൈ-പോണ്ടിച്ചേരി ദേശീയപാതയില്‍ തൈലാപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗത്തില്‍ വന്ന ലോറി വാനില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് അഞ്ചാം സെമസ്റര്‍ വിദ്യാര്‍ഥികളായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ചെമ്മനാട് മാളികവീട്ടില്‍ പി.ഹബീബ് റഹ്മാന്റെ മകന്‍ ഹയാസ് ഹബീബ് (20), മലപ്പുറം കോട്ടയ്ക്കല്‍ ആട്ടീരി തൊട്ടില്‍ ഹൗസില്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ് (21), പളിക്കര മവ്വലിലെ അഹമ്മദ് ഫയാസ് (19), കാസര്‍കോട് ബങ്കരക്കുന്നിലെ റിസ്മത്ത് സുലൈമാന്‍ (20), ചട്ടഞ്ചാലിലെ മുഹമ്മദ് ഷിറാബ്, ശ്രീജേഷ് നുള്ളിപ്പാടി (20), രാംദാസ് നഗറിലെ ജീവന്‍ (20), മുഹമ്മദ് ഷിറാസ് മുണ്ടോള്‍ എന്നിവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.

ഓണാവധി ആഘോഷിക്കാനായി വാടകയ്ക്കെടുത്ത വാനില്‍ വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് നിന്ന് തിരിച്ചതായിരുന്നു ഇവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X