ബസ് കത്തിച്ച സംഭവം: ആറുപേരെ കൂടി കസ്റഡിയിലെടുത്തു
കൊച്ചി: കളമശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പൊലീസ് കസ്റഡിയിലെടുത്തു.
എന്‍ഡിഎഫ്, പിഡിപി ബന്ധമുള്ളവരെയാണ് കസ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിനു ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഇവരെ വിട്ടയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എട്ടു പേരെ അറസ്റ് ചെയ്തിരുന്നു.
യഥാര്‍ഥ കുറ്റവാളികളെ കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. മദനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി കത്തിച്ച കേസുമായി ബന്ധപ്പെട്ടവരും ഇവരില്‍ ഉള്‍പ്പെടുന്നു.
കേസിലെ പ്രതികള്‍ക്ക് തീവ്രവാദി ബന്ധമുണ്ടോയെന്ന് കണ്ടെത്താനായി കോയമ്പത്തൂര്‍ പൊലീസിന്റെ സഹായം തേടും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് പൊലീസ് സംഘം ശനിയാഴ്ച കൊച്ചിയിലെത്തിയിരുന്നു.












Click it and Unblock the Notifications