പിള്ളയുമായുള്ള ചര്‍ച്ചയ്ക്ക് ഉപാധികളില്ല: രമേശ്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ളയുമായി തിങ്കളാഴ്ച ഉപാധികളില്ലാതെയാണ് ചര്‍ച്ച നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്ന വാഗ്ദാനമൊന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നും അത്തരമൊരു ആവശ്യം അദ്ദേഹവും മുന്നോട്ടുവച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫില്‍ നിന്ന് ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ ഒരിക്കലും പുറത്താക്കിയിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അവര്‍ യുഡിഎഫ് വിടുകയായിരുന്നു. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതല്ലാതെ ഒരിക്കലും അവരെ മുന്നണിയില്‍ നിന്ന് മാറ്റിയിരുന്നില്ല. അദ്ദേഹത്തെ എന്തിനാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്ന് തനിക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
തിങ്കളാഴ്ചത്തേത് ആദ്യ വട്ട ചര്‍ച്ചയാണ്. പിള്ളയെ മുന്നണിയിലെടുക്കാന്‍ ഘടകകക്ഷികളുടെ സമ്മതവും ആവശ്യമുണ്ട്. തിങ്കളാഴ്ചത്തെ പിള്ളയുമായുള്ള ചര്‍ച്ചയില്‍ ഉയരുന്ന കാര്യങ്ങള്‍ ഘടക കക്ഷികളുമായും ചര്‍ച്ച ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിള്ളയുടെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications