Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഡാമുകള്‍ നിറയുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന കേരളത്തിലെ അണക്കെട്ടുകള്‍ നിറയുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളിലെ ജലനിരപ്പ് റെക്കോഡിലെത്തിയപ്പോള്‍ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങളില്‍ ആശങ്ക വളര്‍ന്നിട്ടുണ്ട്. അതേ സമയം ജലനിരപ്പ് ഉയരുന്നത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുന്നുവെന്ന പ്രത്യാശയാണ് ഊര്‍ജഉത്പാദനരംഗത്തിനുള്ളത്.

ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 90 ശതമാനമാണ് വെള്ളമാണ് ഇപ്പോഴുള്ളത്. സുരക്ഷാ മാര്‍ഗങ്ങളോടെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ സപ്തംബര്‍ 12 തിങ്കളാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ അധികൃതര്‍ വിളിച്ചിട്ടുണ്ട്.

2396 അടി വെള്ളമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 2403 അടിയാണ്. ശക്തമായ മഴ തുടരുന്നതിനാല്‍ ഞായറാഴ്ചയും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തുടരുകയാണ്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്തെ 17 ചെറിയ അണക്കെട്ടുകള്‍ തുറന്നവിട്ടിട്ടുണ്ട്. കനത്ത മഴ മൂലം സംസ്ഥാനത്തെ വിവിധ നദികളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

തിങ്കളാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കാലവര്‍ഷം തുടങ്ങിയതിനു ശേഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ നാല് ശതമാനം കൂടുതല്‍ മഴയാണ് ഇതുവരെ സംസ്ഥാനത്ത് ലഭിച്ചത്.

അണക്കെട്ടുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കി. 41 ലക്ഷം യൂണിറ്റാണ് ഇപ്പോള്‍ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം. പമ്പ ഡാമില്‍ നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് 6932.2 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+