Get Updates
Get notified of breaking news, exclusive insights, and must-see stories!

109 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 109 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ 87 പേര്‍ സിപിഎം സ്ഥാനാര്‍ത്ഥികളാണ്. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

സിപിഐ-ഏഴ്, മുസ്ലീംലീഗ്-ആറ്, കോണ്‍ഗ്രസ് - രണ്ട്, ജനതാദള്‍(എസ്)ഒന്ന്, ഡിഐസി(കെ)ഒന്ന്, സ്വതന്ത്രര്‍-അഞ്ച് എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളിലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ നില.

തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഗ്രാമപഞ്ചായത്തുകളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കണ്ണൂരിലാണ്.

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം ജില്ലതിരിച്ച്: തിരുവനന്തപുരം-മൂന്ന് ( ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി-ഒന്നു വീതം. പത്തനംതിട്ട-ബ്ലോക്ക് പഞ്ചായത്ത്-ഒന്ന്. കോട്ടയം: ഗ്രാമപഞ്ചായത്ത്-മൂന്ന്. ഇടുക്കി: ഗ്രാമപഞ്ചായത്ത്-നാല്, എറണാകുളം: മുന്‍സിപ്പാലിറ്റി-രണ്ട്, തൃശൂര്‍: ഗ്രാമപഞ്ചായത്ത്-രണ്ട്, മുന്‍സിപ്പാലിറ്റി-ഒന്ന്. പാലക്കാട്: ഗ്രാമപഞ്ചായത്ത്-അഞ്ച്, ബ്ലോക്ക് പഞ്ചായത്ത്-ഒന്ന്, മുന്‍സിപ്പാലിറ്റി-ഒന്ന്. മലപ്പുറം: ഗ്രാമ പഞ്ചായത്ത്- ഒന്ന്. കോഴിക്കോട്: ഗ്രാമപഞ്ചായത്ത്-രണ്ട്, ബ്ലോക്ക് പഞ്ചായത്ത്-രണ്ട്. വയനാട്: ഗ്രാമപഞ്ചായത്ത്-ഒന്ന്. കണ്ണൂര്‍: ഗ്രാമപഞ്ചായത്ത്-46, ബ്ലോക്ക് പഞ്ചായത്ത്-ഒന്ന്, മുന്‍സിപ്പാലിറ്റി-12. കാസറഗോഡ്: ഗ്രാമപഞ്ചായത്ത്- 14, ബ്ലോക്ക് പഞ്ചായത്ത്-ഒന്ന്, മുന്‍സിപ്പാലിറ്റി-ആറ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+