Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുവരണമെന്ന് ഹൈക്കമാന്റിന് ആഗ്രഹം: പിള്ള

തിരുവനന്തപുരം: താന്‍ യുഡിഎഫില്‍ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിലേക്ക് തിരിച്ചുപോവുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.

മുന്നണി വിട്ടത് ചില പ്രശ്നങ്ങളുടെ പേരിലാണ്. അതൊക്കെ പരിഹരിച്ചാല്‍ യുഡിഎഫില്‍ തിരിച്ചെത്തും. അതു സംബന്ധിച്ച് തിങ്കളാഴ്ച യുഡിഎഫുമായി ചര്‍ച്ച നടത്തും.

എല്‍ഡിഎഫില്‍ കയറിപ്പറ്റാനുള്ള കുറുക്കുവഴിയായിട്ടല്ല ജനതാദളുമായി ലയനചര്‍ച്ച നടത്തിയത്. പല വിഷയങ്ങളിലും അവരുമായി അഭിപ്രായഐക്യമുള്ളതിനാല്‍ ലയനചര്‍ച്ച നടത്തുകയായിരുന്നു. ജനതാദള്‍ ഇങ്ങോട്ടുവന്നാണ് ലയനചര്‍ച്ചക്കു മുന്‍കൈയെടുത്തത്. ലയനചര്‍ച്ച അവസാനിച്ചതായി പിള്ള പറഞ്ഞു.

ഇന്ദിരാ കോണ്‍ഗ്രസുമായി യാതൊരു അടുപ്പവുമുണ്ടായിരുന്നില്ല. അവര്‍ മുന്നണി വിട്ടപ്പോഴും അവരുമായി ബന്ധപ്പെട്ടിട്ടില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിലല്ല നടക്കുന്നത്.

യുഡിഎഫില്‍ ചേര്‍ന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന് അത്ര ചീപ്പാണ് താനെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു പിള്ളയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+