കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയാസൂത്രണം ലക്ഷ്യം കണ്ടില്ല: റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആസൂത്രണ പരിപാടികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്ന ജനകീയാസൂത്രണത്തിലെ പ്രധാനലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഈയിടെ നടത്തിയ പഠനത്തില്‍ പറയുന്നു.

ആസൂത്രണ പരിപാടികളുടെ 35 മുതല്‍ 40 ശതമാനം വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനപരിധിയില്‍ നടപ്പിലാക്കാനായി രൂപം നല്‍കുന്ന പരിപാടികളായിരിക്കണമെന്ന ലക്ഷ്യം ഒരിക്കലും കൈവരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈയിടെ നടന്ന ആസൂത്രണ ബോര്‍ഡിന്റെ സമ്പൂര്‍ണയോഗത്തില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അധികാരം നല്‍കുകയെന്ന ലക്ഷ്യത്തിന് വിരുദ്ധമായാണ് ജനകീയാസൂത്രണ പ്രവര്‍ത്തനം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രണ പ്രക്രിയയുടെ പ്രധാന ഉത്തരവാദിത്തം രാഷ്ട്രീയപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും വിദഗ്ധരെയും കൂടാതെ സംസ്ഥാന സര്‍ക്കാരിനെയും ആസൂത്രണ ബോര്‍ഡിനെയും ഏല്പിച്ചതിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറയ്ക്കുകയാണ് ചെയ്തത്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളല്ലാത്തവരെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ ഏല്പിച്ചതിലൂടെ 1994ലെ കേരള പഞ്ചായത്ത്-മുനിസിപ്പാലിറ്റി നിയമം അവഗണിക്കപ്പെട്ടു.

ചില രാഷ്ട്രീയപാര്‍ട്ടികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ജനകീയാസൂത്രണം നടപ്പിലാക്കുന്നതിനായിരുന്നു പ്രധാന പരിഗണന. ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുന്നതിന് പഞ്ചായത്തീ രാജ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനശേഷിക്ക് സാഹചര്യമൊരുക്കുന്നതിന് ജനകീയാസൂത്രണം കാര്യമായ ഊന്നല്‍ കൊടുത്തിരുന്നില്ല.

ജനകീയാസൂത്രണത്തിന്റെ പേരില്‍ സെമിനാറുകളും സമ്മേളനങ്ങളും വ്യാപകമായി നടത്തിയത് സംസ്ഥാന ഖജനാവിന് വന്‍നഷ്ടം വരുത്തിവച്ചിട്ടുണ്ട്. ജനകീയാസൂത്രണം നടപ്പിലാക്കിയ കാലയളവില്‍ ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ താരതമ്യേന ഗ്രാമപഞ്ചായത്തുകളെ അവഗണിക്കുകയാണ് ചെയ്തത്. പത്താം പദ്ധതിക്കാലത്ത് 20 ശതമാനം ആസൂത്രണ ഫണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചുവെങ്കില്‍ ജനകീയാസൂത്രണം നടന്ന ഒമ്പതാം പദ്ധതിക്കാലത്ത് 13 ശതമാനം ഫണ്ട് മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിരുന്നുള്ളൂ- റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X