ഖുറാനയെ ബിജെപിയിലേക്ക് തിരിച്ചെടുത്തേക്കും
ദില്ലി: മദന്‍ലാല്‍ ഖുറാനയെ പുറത്താക്കിയതിനെ തുടര്‍ന്ന് ബിജെപിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കും. ഖുറാനയെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയ നടപടി പിന്‍വലിക്കാന്‍ ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനി തയ്യാറായേക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന.
അതേ സമയം നേതൃത്വത്തിന് മുഖംരക്ഷിക്കുന്നതിനായി ഖുറാന ക്ഷമാപണം നടത്തണമെന്ന ഉപാധി മുന്നോട്ടുവച്ചേക്കും. ഖുറാന പശ്ചാത്താപ പ്രകടനം നടത്തിയാല്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാമെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെത്തിയിരിക്കുന്നത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്കരാഹിത്യവും ആരോപിച്ചാണ് ഖുറാനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഖുറാനയ്ക്കെതിരെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി മുന്നോട്ടുവന്നതാണ് ബിജെപിയില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കിയത്.












Click it and Unblock the Notifications