കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന വീണ്ടും വാജ്പേയിയെ കണ്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ബിജെപിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ പുറത്താക്കപ്പെട്ട ബിജെപി നേതാവ് മദന്‍ ലാല്‍ ഖുറാന വീണ്ടും മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തി.

സപ്തംബര്‍ 12 തിങ്കളാഴ്ച വാജ്പേയിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച 40 മിനിട്ട് നീണ്ടുനിന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ ഈ സമയത്ത് വാജ്പേയിയുടെ വസതിയിലുണ്ടായിരുന്നെങ്കിലും താന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന് അറിയിച്ചു.

മുതിര്‍ന്ന നേതാക്കളായ വെങ്കയ്യ നായിഡുവും ജസ്വന്ത് സിംഗും അദ്വാനിയെ കണ്ടതിനു ശേഷമാണ് ഇപ്പോഴുണ്ടായ വാജ്പേയി-ഖുറാന കൂടിക്കാഴ്ച.

വാജ്പേയി ഖുറാനയുടെ പുറത്താക്കലിനെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്നുണ്ടായ നേതൃത്വ പ്രതിസന്ധി പരിഹാരത്തിനായി ബിജെപി ജനറല്‍ സെക്രട്ടറിമാരും ഓഫീസ് അധികാരികളും തിങ്കളാഴ്ച വൈകീട്ട് യോഗം ചേരുന്നുണ്ട്.

താനും അദ്വാനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കഴിഞ്ഞ ദിവസം വാജ്പേയി പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X