കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ് നടനും സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്സ് അസോസിയേഷന്‍ പ്രസിഡന്റുമായ വിജയകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. സപ്തംബര്‍ 14 ബുധനാഴ്ച മധുരയില്‍ നടക്കുന്ന വിജയകാന്ത് ഫാന്‍ ക്ലബ്ബ് സമ്മേളനത്തില്‍ അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും.

തന്റെ ഫാന്‍ ക്ലബ്ബുകള്‍ പാര്‍ട്ടിയായി മാറ്റാനാണ് ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വേണ്ടി പ്രചാരണം നടത്തിയിട്ടില്ലാത്ത വിജയകാന്തിന്റെ നീക്കം. എം.ജി.രാമചന്ദ്രനും എന്‍.ടി.രാമറാവുവും തങ്ങളുടെ ആരാധകരുടെ സംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളാക്കി മാറ്റിയതു പോലെ ചലച്ചിത്ര ആരാധകരുടെ പിന്‍ബലം ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുകയാണ് വിജയകാന്തിന്റെ ലക്ഷ്യം.

വളരെ ആസൂത്രിതമായാണ് വിജയകാന്ത് രാഷ്ട്രീയപ്രവേശനം നടത്തുന്നത്. തന്റെയും പാര്‍ട്ടി യോഗങ്ങളുടെയും സുരക്ഷയ്ക്കായി നേരത്തെ തന്നെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിന് അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. വിമുക്തഭടന്‍മാരാണ് ഈ സംഘത്തിന് പരിശീലനം നല്‍കുന്നത്.

തമിഴ്നാട്ടിലെ മറ്റു പ്രബല രാഷ്ട്രീയ പാര്‍ട്ടികളെ പോലെ തമിഴ്വികാരം മുതലെടുത്ത് രാഷ്ട്രീയത്തില്‍ അടിത്തറയുണ്ടാക്കാനാണ് വിജയകാന്തിന്റെയും ശ്രമം. 2006ലെ നിയമസഭാ തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് വിജയകാന്ത് ഇപ്പോള്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്.

തമിഴ്നാട്ടിലെ പ്രധാനരാഷ്ട്രീയപാര്‍ട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും വിജയകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. രാഷ്ട്രീയപ്രവേശനത്തില്‍ താത്പര്യമുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള വിജയകാന്ത് ഇരുപാര്‍ട്ടികളോടും ഇതുവരെ തുല്യം അകലം പാലിച്ചിട്ടുള്ളയാളാണ് അതേ സമയം എം.ജി.ആറിന്റെ മരണത്തെ തുടര്‍ന്ന് ഒതുക്കപ്പെട്ട ചില എഐഎഡിഎംകെ നേതാക്കള്‍ വിജയകാന്തിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അതിനിടെ ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയപ്രവേശത്തെ എതിര്‍ക്കുന്ന പിഎംകെ വിജയകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെയും ചോദ്യം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X