ചേര്‍ത്തലയില്‍ ജീപ്പ് ലോറിയിലിടിച്ച് 2 പേര്‍ മരിച്ചു
ആലപ്പുഴ: ചേര്‍ത്തല എന്‍എസ്എസ് കോളജിനു സമീപം ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറിക്കു പിന്നില്‍ ജീപ്പിടിച്ച് ജീപ്പുയാത്രക്കാരായ രണ്ടുയുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
അടൂര്‍ ഏഴംകുളം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ ജോയിയുടെ മകന്‍ സിബി(29), ഏഴംകുളം പഞ്ചായത്ത് ആറാംവാര്‍ഡില്‍ ചാരുവിള തോട്ടപ്പുഴയില്‍ മാത്യവിന്റെ മകന്‍ ബിജു(22) എന്നിവരാണ് മരിച്ചത്.
സപ്തംബര്‍ 11 ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. തുറവൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു തിരിച്ചുവരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ജീപ്പ് ആലപ്പുഴക്കു വരികയായിരുന്ന കണ്ടെയ്നര്‍ ലോറിക്കു പുറകിലാണ് ഇടിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടത്തില്‍ പരിക്കേററ ഷിബു, അനില്‍ എന്നിവരെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരാരിക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications