അടിയന്തിരാവസ്ഥ വിവാദം അനാവശ്യം: സി.കെ.പത്മനാഭന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും പ്രധാനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസനം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങളെ ഇരുമുന്നണികളും അവഗണിക്കുകയാണ്. അടിയന്തിരാവസ്ഥ പോലുള്ള പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നതെന്തിനാണെന്ന് ഇരുമുന്നണികളും വ്യക്തമാക്കണം.
ബിജെപിക്കെതിരെ ഇരുമുന്നണികളും തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ബിജെപിയുമായി ബന്ധമുണ്ടെന്ന് ഇരുമുന്നണികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. പ്രാദേശിക തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ധാരണയുണ്ടാക്കുന്നതിന് പാര്‍ട്ടിയുടെ ജില്ലാ കോര്‍ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications