ആസൂത്രണ ബോര്‍ഡ് പെരുമാറ്റച്ചട്ടം ലംഘിച്ചു: തോമസ് ഐസക്
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് സിപിഎം നേതാവ് തോമസ് ഐസക് ആരോപിച്ചു. ബോര്‍ഡ് ഉപാധ്യക്ഷന്‍ സി.വി.പത്മരാജനും ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
സപ്തംബര്‍ ഏഴിലെ ബോര്‍ഡ് യോഗത്തിലെ തീരുമാനങ്ങള്‍ പ്രസിദ്ധീകരിച്ചതു വഴി ഉപാധ്യക്ഷനും അംഗങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ്. നാല് വര്‍ഷത്തെ യുഡിഎഫ് ഭരണക്കാലത്ത് വികേന്ദ്രീകരണ പ്രക്രിയക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതിരുന്ന ആസൂത്രണ ബോര്‍ഡ് ഇപ്പോള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപനമായ ആസൂത്രണ ബോര്‍ഡിന് അതിന്റെ ഔദ്യോഗിക പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications