Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

ഇടുക്കി: മഴ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ സപ്തംബര്‍ 17 ശനിയാഴ്ചയോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടാന്‍ ഇടുക്കി ജില്ലാ അധികൃതര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ആറ് സെന്റിമീറ്റര്‍ മഴ പെയ്തിരുന്നെങ്കിലും ഇപ്പോള്‍ മഴ മൂന്ന് സെന്റിമീറ്ററായി കുറഞ്ഞിട്ടുണ്ട്. മഴ ഇപ്പോഴത്തെ നിലയില്‍ തുടരുകയാണെങ്കില്‍ ശനിയാഴ്ചയോടെ ഡാം പരമാവധി സംഭരണശേഷിയിലെത്തുമെന്ന് യോഗം വിലയിരുത്തി.

2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. മഴ കൂടുതല്‍ ശക്തമാവുകയാണെങ്കില്‍ ശനിയാഴ്ചക്കു മുമ്പുതന്നെ ഷട്ടറുകള്‍ തുറന്നുവിടും.

ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ സമീപത്തെ പാലങ്ങളിലൂടെയുള്ള ഗതാഗതം നിരോധിക്കും.

വൈദ്യുതി ബോര്‍ഡ്, പൊലീസ്, റവന്യൂ, ഫയര്‍ ഫോഴ്സ്, പഞ്ചായത്ത് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+