കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മഹത്യകളും കൂടുന്നു. ഇത് തടയാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ മനോരോഗ വിദഗ്ധരും സാമൂഹ്യസംഘടനകളും. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഇതുവരെ സംസ്ഥാനത്ത് രണ്ട് ആത്മഹത്യാശ്രമങ്ങള്‍ നടന്നുകഴിഞ്ഞു.

തിരുവനന്തപുരത്ത് കാട്ടാക്കട ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാനിരുന്ന ഗീതാകുമാരി എന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി രാഷ്ട്രീയഎതിരാളികളുടെ പരിഹാസം താങ്ങാനാവാതെ ആത്മഹത്യക്കു ശ്രമിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്തിരുന്ന ഗീതാകുമാരിയെ വെളളിയാഴ്ച വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു കാലിന് സ്വാധീനമില്ലാതിരുന്ന ഗീതാകുമാരിയെ ഇക്കാര്യം പറഞ്ഞ് എതിര്‍കക്ഷികള്‍ പരിഹസിച്ചതാണ് അവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

തൃശൂരില്‍ നിന്നും കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നളിനി മത്സരിക്കുന്നതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഈ രണ്ടു കേസുകളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.

പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളും തോല്‍വികളും താങ്ങാനുള്ള കരുത്ത് പുതുതായി രാഷ്ട്രീയരംഗത്തെത്തുന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2000ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു ഡസനോളം സ്ത്രീകള്‍ ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീകള്‍ക്കിടയിലെ രാഷ്ട്രീയാവബോധം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രചരണ, മത്സര രംഗത്തുള്ള സമ്മര്‍ദം നേരിടാന്‍ ഇവര്‍ക്കാവുന്നില്ലെന്നാണ് മനോരോഗവിദഗ്ധരുടെ അഭിപ്രായം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X