ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും
ചെറുതോണി: ജലനിരപ്പ് റെക്കോഡിലെത്തിയതോടെ വൈദ്യുതി ബോര്‍ഡ് പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി റിസര്‍വോയറിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പദ്ധതിപ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതു നിമിഷവും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടോടെ ഇടുക്കി ഡാമിലെ വെള്ളം 2396.8 അടിയായിട്ടുണണ്ട്. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. ഡാം സ്ഥാപിച്ചതിനു ശേഷം 31വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ഇത്രയധികം വെള്ളം ജലസംഭരണിയിലെത്തുന്നത്. 1981ലും 92ലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകല്‍ തുറന്നിരുന്നു. 1992ലാണ് അവസാനമായി ഷട്ടര്‍ തുറന്നത്. 92ല്‍ ജലനിരപ്പ് 2401 അടിയിലാണെത്തിയിരുന്നത്.
അതിനിടെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92 ശതമാനം വെള്ളം ഇപ്പോഴുണ്ട്.
ഇടുക്കിയിലെ തന്നെ കല്ലാര്‍കുട്ടി ഡാമും പാലക്കാട്ടെ ആളിയാര്‍ ഡാം ഷട്ടറുകളും കഴിഞ്ഞ ദിവസം തന്നെ തുറന്നിരുന്നു. പത്തനംതിട്ടയുടെ പരിധിയില്‍ വരുന്ന പമ്പ, മൂഴിയാര്‍, മണിയാര്‍ ഡാമുകളും പാലക്കാട്ടെ മലമ്പുഴ ഡാമും കോഴിക്കോട്ടെ പെരുവണ്ണാമുഴി, കുറ്റിയാടി ഡാമുകളും തൃശൂരെ പീച്ചി, വാഴാനി ഡാമുകളും കുറച്ചുദിവസം മുന്‍പു തന്നെ തുറന്നിരുന്നു.
മഴ മൂലം പുഴകളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുള്ളതിനാല്‍ നദിക്കരയില്‍ താമസിക്കുന്ന ആളുകളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിനൊപ്പം ലക്ഷദ്വീപിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications