യുഡിഎഫ് സര്‍ക്കാര്‍ സഭയെ ദ്രോഹിച്ചു: കാതോലിക്കാ ബാവ
കൊച്ചി: യുഡിഎഫ് സര്‍ക്കാരുകളാണ് യാക്കോബായ സഭയെ ഏറ്റവുമധികം ദ്രോഹിച്ചിട്ടുള്ളതെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭക്കെതിരെ പ്രവര്‍ത്തിച്ചവരെ സഭാവിശ്വാസികള്‍ പഞ്ചായത്ത് തിരഞ്ഞൈടുപ്പില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പരിശുദ്ധ ഇാത്തിയോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സ്ഥാനാരോഹണ രജതജൂബിലിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ദമാസ്കസിലേക്ക് തിരിക്കുന്നതിന് മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവ.
നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും സഭ ചര്‍ച്ചകളില്‍ പങ്കെടുക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ 19 പള്ളികള്‍ യഥാര്‍ഥ ഉടമസ്ഥരെന്ന നിലയില്‍ ഇടവകക്കാര്‍ ഏറ്റെടുക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടവര്‍ ജയിക്കുമെന്നും തോല്‍ക്കേണ്ടവര്‍ തോല്‍ക്കുമെന്നും ബാവ പറഞ്ഞു.












Click it and Unblock the Notifications