ഇന്തോ-യുഎസ് നാവിക പരിശീലനം ആരംഭിച്ചു
കൊച്ചി: ഇന്ത്യാ-യുഎസ് സംയുക്ത നാവിക പരിശീലനം സപ്തംബര്‍ 12 തിങ്കളാഴ്ച കൊച്ചിയില്‍ ആരംഭിച്ചു.
സാല്‍വെക്സ് എന്നു പേരിട്ടിരിക്കുന്ന 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയനുസരിച്ച് ഇരുരാജ്യങ്ങളുടേയും നാവികസേനകള്‍ തമ്മില്‍ തൊഴില്‍സംബന്ധമായ ചര്‍ച്ചകളും പരിശീലനപരിപാടികളും നടക്കും. ആഴക്കടലില്‍ മുങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിധത്തിലുളള അഭ്യാസങ്ങളായിരിക്കും കൂടുതല്‍ നടക്കുക.
സാല്‍വെക്സില്‍ പങ്കെടുക്കാനായി യുഎസ് നാവികക്കപ്പലായ യുഎസ്എസ് സേഫ് ഗാര്‍ഡ് കൊച്ചിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് മാതംഗയും നാവികാഭ്യാസത്തിന്റെ ഭാഗമായി കൊച്ചിയിലുണ്ട്. ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടേയും നാവികസേനകള്‍ ഒന്നായി ആഴക്കടലിലുളള മുങ്ങലഭ്യാസങ്ങള്‍ നടത്തുന്നത്.
നാവികാഭ്യാസം സപ്തംബര്‍ 23ന് സമാപിക്കും.












Click it and Unblock the Notifications