പിള്ള ഗ്രൂപ്പ് യുഡിഎഫില്‍ തിരിച്ചെത്തി
തിരുവനന്തപുരം: യുഡിഎഫിലേക്ക് തിരിച്ചുപോകാന്‍ കേരള കോണ്‍ഗ്രസ് (ബി) തീരുമാനിച്ചതായി പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള അറിയിച്ചു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ചയ്ക്കു ശേഷമാണ് ബാലകൃഷ്ണപിള്ള ഇക്കാര്യം അറിയിച്ചത്. യുഡിഎഫിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ധാരണാപത്രം തന്റെ പാര്‍ട്ടി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന നിലയിലാണ്. കേരള കോണ്‍ഗ്രസ് പിള്ളയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ല. ഇത്തരമൊരു ആവശ്യം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്‍.ശക്തനെ മാറ്റി തന്നെ മന്ത്രിയാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത്തരമൊരു നീക്കമില്ലെന്നും പിള്ള വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പിള്ളയ്ക്കു പുറമെ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി കെ.ബി.ഗണേഷ്കുമാറും ചര്‍ച്ചയില്‍ സംബന്ധിച്ചു.